സാംസങ്ങ് ഗാലക്‌സി എസ്4 ഇന്ത്യയില്‍ പുറത്തിറക്കി

Posted on: April 26, 2013 4:34 pm | Last updated: April 26, 2013 at 4:42 pm

two-samsung-galaxy-s4-635ന്യൂഡല്‍ഹി: സാംസങ് ഗാലക്‌സി സ്മാര്‍ട്ട് ഫോണ്‍ സീരീസിലെ ഏറ്റവും പുതിയ മൊബെല്‍ സാംസങ് ഗാലക്‌സി എസ്4 ഇന്ത്യയില്‍ പുറത്തിറക്കി. 41,500 രൂപയാണ് വില. നേരത്ത ഏപ്രില്‍ 24നു പുറത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഒരു ദിവസം വൈകിയാണ് പുറത്തിറക്കിയത്. ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനൊപ്പം തന്നെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഗാലക്‌സി എസ്4ന്റെ വില്‍പന ആരംഭിച്ചു.

രണ്ടുതരം മോഡലുകളാണ് സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊസസറില്‍ മാത്രമാണ് വ്യത്യാസം. ഒന്നില്‍ ക്വാല്‍കോം എസ്600ഉം മറ്റേതില്‍ സാംസങിന്റെ സ്വന്തം 8-കോര്‍ എക്‌സിനോസ് പ്രോസസറുമാണുള്ളത്.സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സാംസങ്, ആപ്പിള്‍ ഐഫോണ്‍ 5നു ബദലായിട്ടാണ് ഗാലക്‌സി എസ്4 അവതരിപ്പിച്ചിരിക്കുന്നത്. നോക്കിയ ലൂമിയ 920, സോണി എക്‌സ്പീരിയ ഇസഡ്, ബ്ലാക്ക്‌ബെറി 10, എല്‍ജി ഒപ്റ്റിമസ് എല്‍9, എച്ച്റ്റിസി 1 തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വെല്ലുവിളിയായിട്ടാണ് എസ്4 ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി എസ്4ന്റെ പ്രത്യേകതകള്‍

  • 5-inch full-HD (1080×1920) Super AMOLED display (441 ppi)
  • 1.6GHz octa-core processor
  • 2GB RAM
  • 16GB Storage (expandable by 64GB via microSD slot)
  • 13-megapixel rear camera, 2-megapixel front camera
  • Wi-Fi 802.11 a/b/g/n/ac, GPS/ GLONASS, NFC, Bluetooth 4.0, IR LED, MHL 2.0
  • Android 4.2.2 (Jelly Bean)
  • 2,600 mAh battery
  • 136.6 x 69.8 x 7.9mm
  • 130 grams