ഈമാസം29ന് ഹോട്ടലുകള്‍ അടച്ചിടും

Posted on: April 26, 2013 6:00 am | Last updated: April 26, 2013 at 12:01 pm

തലശ്ശേരി: കേന്ദ്രസര്‍ക്കാര്‍ അന്യായമായി വര്‍ധിപ്പിച്ച സര്‍വീസ് ടാക്‌സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 29ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ഹോട്ടല്‍ പണിമുടക്കില്‍ തലശ്ശേരിയിലെ ഹോട്ടലുകളും പങ്കെടുക്കുമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു.
അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവക്കുള്ള വിലക്കയറ്റം ക്രമാതീതമായി ഉയരുന്നതിനാല്‍ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. മറ്റ് ജില്ലകളിലേക്കാല്‍ തലശ്ശേരിയില്‍ കോഴിയിറച്ചിക്ക് കൂടുതല്‍ വില ഈടാക്കുന്നതില്‍ ജനറല്‍ബോഡി യോഗം പ്രതിഷേധിച്ചു. കെ അച്യുതന്‍ അധ്യക്ഷത വഹിച്ചു. കെ പി ഷാജി, കെ സത്യന്‍, ജയചന്ദ്രന്‍, എം കെ രമേശന്‍, കെ ദാമോദരന്‍, സി സി എം മഷൂര്‍ പ്രസംഗിച്ചു.