ഹൈദരാബാദിനെതിരെ ചെന്നൈക്ക് അഞ്ച് വിക്കറ്റ് വിജയം

Posted on: April 26, 2013 12:02 am | Last updated: April 26, 2013 at 12:02 am

dhoni_342_chepചെന്നൈ: ധോണിയുടെ മികവില്‍ ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് വിജയം. ഐപിഎല്ലിലെ ചെന്നൈയുടെ ആറാമത്തെ വിജയമാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ 159 റണ്‍സെടുത്തു.ിമറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ രണ്ടു പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ ഇന്നിംഗ്‌സാണ് ചെന്നൈയ്ക്ക് തുണയായത്. 37 പന്ത് നേരിട്ട ധോണി ഏഴ് ഫോറും നാല് സിക്‌സും അടക്കം 67 റണ്‍സ് നേടി പുറത്താകാതെ നിന്നു. മൈക്ക് ഹസി 45 റണ്‍സ് നേടി. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ധോണി നല്‍കിയ ക്യാച്ച് അമിത് മിശ്ര നഷ്ടപ്പെടുത്തിയതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്.ഹൈദരാബാദിന് വേണ്ടി അമിത് മിശ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡെയ്ല്‍ സ്റ്റെയിന്‍ നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങിയതാണ് ഹൈദരാബാദിന് തിരിച്ചടിയായത്.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്താകാതെ നേടിയ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ആശിഷ് റെഡ്ഢി സ്‌കോര്‍ 159-ലെത്തിച്ചു. 45 പന്തില്‍ 10 ബൗണ്ടറികളുടെ സഹായത്തോടെ ശിഖര്‍ ധവാന്‍ 63 റണ്‍സ് നേടി. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ധവാന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. 16 പന്ത് മാത്രം നേരിട്ട റെഡ്ഢി മൂന്ന് സിക്‌സും രണ്ട്്് ഫോറും അടക്കം 36 റണ്‍സ് നേടി. ചെന്നൈയ്ക്ക് വേണ്ടി ശര്‍മ്മ, ഡൈ്വന്‍ ബ്രാവോ എന്നിവര്‍ രണ്ട്് വിക്കറ്റ് വീതം നേടി.