അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: April 25, 2013 5:36 pm | Last updated: April 25, 2013 at 5:36 pm

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതി മനോജ് (22) നെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജയ് ഗാര്‍ഗ്ഗാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

കേസില്‍ അറസ്റ്റിലായ രണ്ടാമന്‍ പ്രദീപ് (19) നെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനോജിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ഇയാളെ സ്വദേശമായ ബിഹാറിലെ മുസാഫര്‍പൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ബാലികയെ പീഡനത്തിന് ഇരയാക്കിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. കനത്ത സുരക്ഷയോടെയാണ് മനോജിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയത്.

ALSO READ  FACT CHECK: മധ്യപ്രദേശില്‍ നിന്നുള്ള ഫോട്ടോ ഉപയോഗിച്ച് രാജസ്ഥാനിലെ ബലാത്സംഗമാണെന്ന് പ്രചാരണം; കൂടെ വര്‍ഗീയ ചേരുവകളും