മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രപൗര്‍ണമി ഉത്സവം ഇന്ന്‌

Posted on: April 25, 2013 9:31 am | Last updated: April 25, 2013 at 10:36 am

mangala deviഇടുക്കി: കേരളതമിഴ്‌നാട് അതിര്‍ത്തിയിലെ ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൌര്‍ണ്ണമി ആഘോഷങ്ങള്‍ ഇന്ന് നടക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജ നടക്കുന്ന ക്ഷേത്രത്തില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് മൂന്നുവരെയാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തേച്ചൊല്ലി തമിഴ്‌നാടും കേരളവും തര്‍ക്കം നിലനില്ക്കുന്നതിനാല്‍ ഇരു സംസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഇത്തവണയും ചിത്രാപൌര്‍ണ്ണമി ആഘോഷങ്ങള്‍ നടക്കുന്നത്. വര്‍ഷത്തില്‍ ഒരു ദിവസം മാത്രം പൂജ നടക്കുന്ന ക്ഷേത്രത്തില്‍ തമിഴിലും മലയാളത്തിലുമായി പൂജാ കര്‍മ്മങ്ങള്‍ നടക്കും.പോലീസ്,റവന്യു,വനം വകുപ്പുകള്‍ക്ക് പുറമേ ഹിന്ദു ഐക്യവേദി കണ്ണകി ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് ക്ഷേത്രത്തിന്റെ പിന്നിലുള്ള ഐതീഹ്യം.