ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബാള്‍ ടൂര്‍ണമെന്റ് 26 ന് തുടങ്ങും

Posted on: April 25, 2013 1:04 am | Last updated: April 25, 2013 at 1:04 am

ദുബൈ: എട്ടാമത് മതു ബെറി ഹില്‍സ് ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗ് മത്സരങ്ങളുടെ ഉദ്ഘാടനം ഈ മാസം 26 (വെള്ളി) അഞ്ചിന് സലാഹുദ്ദീന്‍ ഇന്‍ഡോര്‍ ബാസ്‌ക്കറ്റ് ബാള്‍ ക്വാര്‍ട്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ എട്ട് വര്‍ഷമായി വിജയകരമായി നടന്നുവരുന്ന ബാസ്‌ക്കറ്റ് ബോള്‍ ലീഗ് ടൂര്‍ണമെന്റില്‍ ഇത്തവണ 32 ടീമുകള്‍ മത്സരിക്കും. പുരുഷ, വനിത, ജൂനിയര്‍ അണ്ടര്‍ 13 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളും അണ്ടര്‍ 19 ഇന്റര്‍ സ്‌കൂള്‍ ആണ്‍കുട്ടികളുടെ ലീഗ് മത്സരങ്ങളും അരങ്ങേറും. അഞ്ച് ഡിവിഷനുകളിലായി 32 ടീമുകളാണ് എട്ടാമത് ഇന്ത്യന്‍ ബാക്കറ്റ് ബാള്‍ ലീഗ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാവാന്‍ മാറ്റുരക്കുന്നത്. ലീഗ് നോക്കൗട്ട് മത്സരങ്ങളായി ക്രമീകരിച്ചിട്ടുള്ള ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗം വ്യാഴം-വെള്ളി ദിവസങ്ങളില്‍ വൈകുന്നേരവും വനിതാവിഭാഗം വെള്ളി വൈകുന്നേരവും മറ്റു മത്സരങ്ങള്‍ ശനിയാഴ്ച രാവിലേയുമായി നടക്കും. ദേശീയ-സംസ്ഥാന-യൂനിവേഴ്‌സിറ്റി തല താരങ്ങള്‍ വിവിധ ടീമുകളെ പ്രതിനിധീകരിക്കുന്നുണ്ട്.
വിജയികളാകുന്ന പുരുഷ വിഭാഗത്തിന് ബെറിഹില്‍സ് ട്രോഫിയും വനിതാ വിഭാഗത്തിന് കെ ഇ എഫ് ട്രോഫിയും അണ്ടര്‍ 13 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സണ്ണി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് കപ്പും ലഭിക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 26ന് ജലീല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി സമീര്‍ മുഹമ്മദ് നിര്‍വഹിക്കും. ഡോ. സണ്ണി കുര്യന്‍, രാജന്‍ ജോബ്, ജി വിജയകുമാര്‍, ടി അലി, ശ്യാമപ്രസാദ്, ജി വിജയകുമാര്‍ സംബന്ധിച്ചു.