നരേന്ദ്ര മോഡി ശിവഗിരിയിലെത്തി

Posted on: April 24, 2013 5:19 pm | Last updated: April 24, 2013 at 5:46 pm

narendra_modiതിരുവനന്തപുരം:ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശിവഗിരിയിലെത്തി. വൈകീട്ട് 4.50 ഓടെയാണ് അഹമ്മദാബാദില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത്. മോഡിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ വാദ്യഘോഷങ്ങളോടെ സ്വാഗതം ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെ അദ്ദേഹം വര്‍ക്കല ശിവഗിരി മഠത്തിലേക്ക് തിരിച്ചു.ശിവഗിരി മഠത്തില്‍ ശ്രീനാരായണ ധര്‍മ മീമാംസ പരിഷത്ത് കനകജൂബിലി ആഘോഷ സമാപനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാനാണ്‌ മോഡി എത്തിയിരിക്കുന്നത്.ആഘോഷപരിപാടിയില്‍ പങ്കെടുത്തശേഷം രാത്രിതന്നെ മടങ്ങും.മോഡിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മഠത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെയാണ് സുരക്ഷാജോലിക്കായി നിയോഗിച്ചത്. എ.ഡി.ജി.പി ഹേമചന്ദ്രനാണ് സുരക്ഷാചുമതല.മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ALSO READ  വീണ്ടും പഴയ വീഞ്ഞ്; പുതിയ കുപ്പി