ഷിബു ബേബിജോണ്‍ മോഡിയെ കണ്ടതില്‍ തെറ്റില്ല: ഉമ്മന്‍ചാണ്ടി

Posted on: April 24, 2013 4:47 pm | Last updated: April 24, 2013 at 4:48 pm

തിരുവനന്തപുരം: തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ശിവഗിരിയില്‍ മോഡി വരുന്ന വിഷയത്തില്‍ താന്‍ കൂടുതല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേരളത്തിന് ഗുജറാത്തില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാര്‍ക്ക് വിദേശ പോകുന്നതിനാണ് മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങേണ്ടതെന്നും രാജ്യത്തിന് അകത്ത് സഞ്ചരിക്കാന്‍ ഇതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.