മാസ്റ്റര്‍ ബ്ലാസ്റ്റര്‍@40

Posted on: April 24, 2013 4:10 pm | Last updated: April 24, 2013 at 4:13 pm

sachin1

കൊല്‍ക്കത്ത: ബാറ്റിംഗില്‍ വിസ്മയം തീര്‍ത്ത് ആരാധക ഹൃദയം കീഴടക്കിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാല്‍പ്പതിന്റെ നിറവില്‍. ഇപ്രാവശ്യം ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ അവസരം ലഭിച്ചത് കൊല്‍ക്കത്തക്കാണ്.ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയ ചടങ്ങില്‍ ഭാര്യ അഞ്ജലിക്കൊപ്പം കേക്ക് മുറിച്ചാണ് സച്ചിന്‍ പിറന്നാള്‍ ആഘോഷിച്ചത്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സച്ചിന്‍ മല്‍സരത്തിനിറങ്ങും.തന്നെ സ്‌നേഹിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് സച്ചിന്‍ നന്ദി പറഞ്ഞു. തന്നെ സ്‌നേഹിക്കുന്നവരെ നേരില്‍കണ്ട് നന്ദി പറയാന്‍ ആഗ്രഹമുണ്ടെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

കൂട്ടിച്ചേര്‍ത്തു.