കൊച്ചിയില്‍ വിതരണം ചെയ്ത ഐസില്‍ വിഷാംശം

Posted on: April 24, 2013 9:48 am | Last updated: April 24, 2013 at 2:07 pm

ice-cubes-for-toned-glowing-skin

കൊച്ചി: കൊച്ചിയില്‍ വിതരണം ചെയ്ത ഐസില്‍ മാരകമായ വിഷാംശങ്ങള്‍ കണ്ടെത്തി. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് അമോണിയം, ഫോര്‍മാലിന്‍ തുടങ്ങിയ മാരക രാസവസ്തുക്കള്‍ ഐസില്‍ അടങ്ങിയതായി കണ്ടെത്തിയത്. ബാറുകളിലും ജ്യൂസ് സെന്ററുകളിലും വിതരണം ചെയ്ത ഐസിലാണ് ഇവ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നത്. ഇതേതുടര്‍ന്ന് തോപ്പുംപടി ഭാഗത്തെ രണ്ട് പ്ലാന്റുകള്‍ അടച്ചുപൂട്ടും.