നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരത്ത്

Posted on: April 24, 2013 8:28 am | Last updated: April 24, 2013 at 8:28 am

modiതിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തും. ശിവഗിരി ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന്റെ കനകജൂബിലി ആഘോഷ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോഡി എത്തുന്നത്. വൈകീട്ട് നാലിന് പ്രത്യേക വിമാനത്തില്‍ സുരക്ഷാ ഗാര്‍ഡുകളുടെ അകമ്പടിയോടെയാണ് മോഡിയുടെ വരവ്. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ സംസ്ഥാനത്തെത്തി സുരക്ഷാ സ്ഥിതി വിലയിരുത്തിയിരുന്നു.

 

ALSO READ  വീണ്ടും പഴയ വീഞ്ഞ്; പുതിയ കുപ്പി