വനംവകുപ്പ് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചു

Posted on: April 23, 2013 7:25 pm | Last updated: April 23, 2013 at 8:34 pm

animal attak തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ അംഗഭംഗം സംഭവിക്കുന്നവര്‍ക്കു ലഭിച്ചിരുന്ന നഷ്ടപരിഹാരം മൂന്നിരട്ടിയാക്കി ഉയര്‍ത്തി. നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചുകൊണ്ട് വനം വകുപ്പ് ഉത്തരവിറക്കി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ സ്ഥിരമായ അംഗഭംഗം വരുന്നവര്‍ക്ക് പരമാവധി 25,000 രൂപയാണു നല്‍കിയിരുന്നത്. ഇത് 75,000 രൂപയാക്കി ഉയര്‍ത്തി.വന്യമൃഗ സങ്കേതങ്ങള്‍ക്കും വനമേഖലയ്ക്കും സമീപം താമസിക്കുന്ന ആളുകള്‍ക്കെതിരേ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിച്ചതോടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണു വന്യമൃഗങ്ങളുടെ ആക്രമണം നേടിരുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കാനായി ഉണ്ടാക്കിയ 80ലെ വനം വന്യജീവി നിയമത്തിന്റെ മൂന്നാം വകുപ്പ് പരിഷ്‌കരിച്ചത്.അതുപോലെ, കന്നുകാലികള്‍, കാര്‍ഷിക വിളകള്‍, വീടുകള്‍, ആദിവാസിക്കുടിലുകള്‍ എന്നിവയ്ക്കു നാശം സംഭവിച്ചാല്‍ ലഭിക്കുന്ന ധനസഹായം പരമാവധി 75,000 രൂപയായി ഉയര്‍ത്തി.ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നയാള്‍ക്കു ചികിത്സാച്ചെലവായി ലഭിച്ചിരുന്നത് 50,000 രൂപയാണ്. ഈ തുകയും 75,000 ആക്കി. അതേസമയം, പരുക്കേല്‍ക്കുന്ന ആദിവാസികള്‍ക്കു ചികിത്സാ ചെലവു മുഴുവന്‍ നഷ്ടപരിഹാരമായി ലഭിക്കും.പരുക്കേറ്റ് ചികിത്സ തേടുന്നവര്‍ ഇതിനായി മെഡിക്കല്‍ ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കണം.