മനുഷ്യക്കടത്ത് സര്‍ക്കാറിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Posted on: April 23, 2013 2:28 pm | Last updated: April 23, 2013 at 2:29 pm

കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്ത് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ അന്വേഷണം തൃപ്തികരമല്ല. അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കാത്തത് എന്താണെന്നു വ്യക്തമാക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

കേസ് സിബിഐക്ക് കൈമാറാനുള്ള തീരുമാനം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസവും സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അനുസരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തേണ്ടി വരുമെന്നും കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.