കോട്ടയം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് എന്‍ എസ് എസിന്റെ പിന്തുണ. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്ന ഭയംമൂലമാണ് മോഡിയുടെ ശിവഗിരി സന്ദരശനത്തെ ചിലര്‍ എതിര്‍ക്കുന്നതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മോഡിയുടെ വരവ് വിവാദമാക്കുന്നത് അനാവശ്യമാണ്. ബി ജെ പിയോടും മോഡിയോടും എന്‍ എസ് എസിന് ഒരേ നിലപാടാണ് ഉള്ളതെന്നും ഷിബു ബേബി ജോണ്‍ മോഡിയെ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്ന ആവശ്യവും സുകുമാരന്‍ നായര്‍ ഉന്നയിച്ചു.