എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ തുടങ്ങി

Posted on: April 23, 2013 6:01 am | Last updated: April 23, 2013 at 12:36 am
SHARE

testതിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ തുടങ്ങി. എന്‍ജിനീയറിംഗ് ഒന്നാം പേപ്പറി (ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി) ന് അപേക്ഷിച്ചിരുന്ന 1,08,920 പേരില്‍ 1,01,020 പേര്‍ (92.7ശതമാനം) പരീക്ഷക്ക് ഹാജരായി. എന്‍ജിനീയറിംഗിന്റെ രണ്ടാം പേപ്പര്‍ മാത്തമാറ്റിക്‌സ് പരീക്ഷ ഇന്ന് നടക്കും.
മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ 24 നും 25നും നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട 288 ഉം ഡല്‍ഹിയില്‍ രണ്ടും ദുബൈയില്‍ ഒന്നും ഉള്‍പ്പടെ 291 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ആയുര്‍വേദം, ഹോമിയോ, സിദ്ധ, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ് കോഴ്‌സുകള്‍ക്കായുള്ള പ്രവേശന പരീക്ഷയാണിത്. ഈ വര്‍ഷം എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകള്‍ ഒഴികെയുള്ളവയുടെ പ്രവേശന പരീക്ഷയാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തുന്നത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും നിര്‍ദേശാനുസരണം അഖിലേന്ത്യാ തലത്തില്‍ നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യു ജി) എന്ന പേരില്‍ സി ബി എസ് ഇയാണ് എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തുന്നത്. അടുത്ത മാസം അഞ്ചിനാണ് നീറ്റ് പരീക്ഷ.