ഡല്‍ഹി പീഡനം: പോലീസിന് വീഴ്ച്ച പറ്റിയെന്ന് കമ്മീഷണര്‍

Posted on: April 22, 2013 3:24 pm | Last updated: April 23, 2013 at 8:03 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടതില്‍ ഡല്‍ഹി ഗാന്ധിനഗര്‍ പോലീസിന് വീഴ്ച്ച പറ്റിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ കരണത്തടിച്ച എ സി പിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തും. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരെയും മാതൃകാപരമായ നടപടികള്‍ സ്വീകരിക്കും. കേസ് രജിസിറ്റര്‍ ചെയ്തതില്‍ കാലതാമാസം ഉണ്ടായിട്ടില്ല. പോലീസിന്റെ വീഴ്ച്ചക്ക് തനിക്ക് ഉത്തരവാദിത്വമില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

 

ALSO READ  ഡല്‍ഹി കലാപം: സീതാറാം യെച്ചൂരി ഗൂഢാലോചനയില്‍ പങ്കാളിയെന്ന് ഡല്‍ഹി പോലീസ്