നാവിക ആസ്ഥാനത്തെ പീഡനം ദേശീയ വനിതാകമ്മീഷന്‍ അന്വേഷിക്കും

Posted on: April 22, 2013 1:25 pm | Last updated: April 22, 2013 at 1:25 pm

കൊച്ചി: നാവിക സേനാ ആസ്ഥാനത്ത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവം ദേശീയ വനിതാ കമ്മിഷന്‍ അന്വേഷിക്കും. വനിതാ കമ്മീഷന്‍ അംഗം ഷമീന ഷഫീക്കിനാണ് അന്വേഷണ ചുമതല. കേരളാപോലീസിനോടും നാവികസേനയോടും വിശദീകരണം ചോദിക്കുമെന്ന് വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ തനിക്കു നീതി ലഭിക്കുന്നില്ലെന്നരോപിച്ചാണ് യുവതി വനിതാകമ്മീഷനെ സമീപിച്ചിരിക്കുന്നത്.

ഭര്‍ത്താവും അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കമ്മഡോര്‍ അടക്കമുള്ള പത്ത് നാവികോദ്യോഗസ്ഥര്‍ക്കെതിരേയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.