ഡല്‍ഹിയില്‍ മൂന്ന് മെട്രോസ്‌റ്റേഷനുകള്‍ അടച്ചു

Posted on: April 22, 2013 1:11 pm | Last updated: April 22, 2013 at 1:11 pm

ന്യൂഡല്‍ഹി: അഞ്ചുവയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ ദല്‍ഹി മെട്രോ രണ്ട് സ്‌റ്റേഷനുകള്‍ അടച്ചു. ദല്‍ഹി പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഇന്ത്യാഗേറ്റിന് സമീപമുള്ള ഉദ്യോഗ്ഭവന്‍ സ്‌റ്റേഷന്‍ തിങ്കളാഴ്ച രാവിലെ 10.15 നും സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്‌റ്റേഷന്‍ 10.55നുമാണ് അടച്ചത്. രണ്ട് സ്‌റ്റേഷനുകളും ഇനിയൊരു അറിയിപ്പുണ്ടാകുംവരെ തുറക്കില്ലെന്ന് ദല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള റേസ് കോഴ്‌സ് റോഡ് സ്‌റ്റേഷന്‍ ഞായറാഴ്ച വൈകീട്ട് 6.45ന് അടച്ചിരുന്നു.