ശിരോവസ്ത്രം ധരിച്ചതിന് സ്‌കൂളില്‍ നിന്ന് പുറത്താക്കി

Posted on: April 22, 2013 11:25 am | Last updated: April 22, 2013 at 11:48 am

ബൊകാഖത്ത്: ശിരോവസ്ത്രം ധരിച്ച്‌ സ്‌കൂളിലെത്തിയ മുസ്‌ലിം പെണ്‍കുട്ടിക്ക് സ്‌കൂളില്‍ നിന്ന് വിലക്ക്.  നാലു വയസുകാരിയായ ഫാത്തിമയെയാണ്‌  അസമില്‍ സ്‌കൂളില്‍നിന്ന് പുറത്താക്കിയത്. ശിരോവസ്ത്രം അണിയുന്നത് ഉപേക്ഷിച്ചാല്‍ മാത്രമേ സ്‌കൂളില്‍ പ്രവേശിപ്പിക്കൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ സ്‌കൂളിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍.