നൈജീരിയയില്‍ സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി; 185 മരണം

Posted on: April 22, 2013 9:09 am | Last updated: April 22, 2013 at 12:59 pm

ബാഗ: നൈജീരിയയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 185 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര നൈജീരിയയിലെ ബഗയിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ അധികവും മത്സ്യത്തൊഴിലാളികളാണ്. വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഗ്രനേഡും മെഷീന്‍ ഗണും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നതിനാല്‍ മിക്ക മൃതദേഹങ്ങളും തിരിച്ചറിയാകാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. നൂറുക്കണക്കിന് വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്.