മുകേഷ് അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷ

Posted on: April 21, 2013 6:29 pm | Last updated: April 21, 2013 at 6:29 pm

മുബൈ: പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിക്ക് ‘സെഡ്’ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇനി മുതല്‍ ഇന്ത്യയില്‍ എവിടെ സഞ്ചരിക്കുമ്പോഴും മുകേഷ് അംബാനിക്ക് സായുധരായ സുരക്ഷാ ഭടന്‍മാരുടെ അകമ്പടിയുണ്ടാവും. 24 മണിക്കൂറും സി ആര്‍ പി എഫിന്റെ സുരക്ഷാവലയത്തിലായിരിക്കും അദ്ദേഹം.

ആദ്യമായാണ് ഒരു വ്യവസായിക്ക് ‘സെഡ്’ കാറ്റഗറി സുരക്ഷ ലഭിക്കുന്നത്. ഈയിടെ മുകേഷ് അംബാനിയുടെ ഓഫീസില്‍ തീവ്രവാദ ഗ്രൂപ്പായ ഇന്ത്യന്‍ മുജാഹിദാീനില്‍ നിന്ന് ഭീഷണിക്കത്തുകള്‍ ലഭിച്ചിരുന്നു.

ALSO READ  നാലായിരം രൂപക്ക് 20 കോടി സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കാന്‍ റിലയന്‍സ്; നീക്കം ചൈനീസ് കുത്തക തകര്‍ക്കാന്‍