അപ്രാണി കൃഷ്ണകുമാര്‍ വധം മൂന്നാം പ്രതി അറസ്റ്റില്‍

Posted on: April 21, 2013 3:40 pm | Last updated: April 21, 2013 at 3:40 pm

കഴക്കൂട്ടം: അപ്രാണി കൃഷ്ണകുമാറിനെ തിരുവനന്തപുരത്ത് റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി അറസ്റ്റിലായി. ഒളിവിലായിരുന്ന പീലി ഷിബുവിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളുടെ വിധി പറയാനിരിക്കെയാണ് അറസ്റ്റ്.

കുപ്രസിദ്ധ ഗുണ്ടകളായ ഒംപ്രകാശ് , അമ്പലമുക്ക് കൃഷ്ണകുമാര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരാണ് കേസിലെ പ്രതികള്‍. എട്ടു പേരുടെ വിചാരണയാണ് പൂര്‍ത്തിയായത്. ഷിബു ഉള്‍പ്പെടെ നാലു പേര്‍ ഒളിവിലായിരുന്നു.

2007 ഫെബ്രുവരി ഇരുപതിനാണ് തിരുവനന്തപുരം ചാക്ക ബസാറിന് സമീപത്ത് വെച്ച് അപ്രാണി കൃഷ്ണകുമാറിനെ വെട്ടിക്കൊന്നത്.