Connect with us

Gulf

സാമ്പത്തിക സമ്മേളനം ദോഫാറില്‍ സമാപിച്ചു

Published

|

Last Updated

സലാല: ഒമാനി സാമ്പത്തിക രംഗവും ആഗോളീകരണവും എന്ന വിഷയത്തില്‍ ആദ്യ അന്താരാഷ്ട്ര സമ്മേളനം ദോഫാര്‍ സര്‍വകലാശാലയില്‍ നടന്നു. ടെണ്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. റശീദ് ബിന്‍ അല്‍ സാഫി അല്‍ ഹുറൈബിയാണ് ഉദ്ഘാടനം ചെയ്തത്. ബുധനാഴ്ച തുടങ്ങിയ ഫോറം ഇന്നലെ സമാപിച്ചു.
ദോഫാര്‍ സര്‍വകലാശാലയിലെ കൊമേഴ്‌സ് ആന്‍ഡ് ബിസിനസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ആഗോളീകരണ കാലത്ത് ഒമാനി സാമ്പത്തിക വ്യവസ്ഥയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ക്ലാസുകള്‍ നടന്നു. ഈയിടെ ആഗോള സമ്പത്ത് വ്യവസ്ഥയിലുണ്ടായ മാന്ദ്യവും ഇത്തരം സാഹചര്യങ്ങള്‍ മൂലം നേരിടേണ്ടി വരുന്ന വെല്ലുവിളികളും ചര്‍ച്ചയായി.
ബേങ്ക് മസ്‌കത്തിന്റെ ഇസ്‌ലാമിക് ബേങ്കിംഗ് ഡയറക്ടര്‍ ഷെയ്ഖ് സുലൈമാന്‍ ബിന്‍ ഹമദ് അല്‍ ഹാര്‍തി മുഖ്യ പ്രഭാഷണം നടത്തി. സാമ്പത്തിക രംഗം നേരിടുന്ന വിവിധ വെല്ലുവിളികളും പ്രതിസന്ധികളും മുന്‍കൂട്ടി കാണണമെന്നും ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളേ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
26 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മൂന്ന് സെഷനുകളിലായാണ് സമ്മേളനം നടന്നത്. സുല്‍ത്താനേറ്റിന്റെ വളര്‍ച്ചക്ക് ഉതകുന്ന ആധുനികവത്കരണത്തെ കുറിച്ചായിരുന്നു മിക്ക പ്രബന്ധങ്ങളും. സാമ്പത്തിക രംഗത്ത് ഒമാന്‍ സ്വീകരിക്കുന്ന നയങ്ങള്‍ ലക്ഷ്യബോധത്തോടെയുള്ളതാണന്നും വിലയിരുത്തലുണ്ടായി. ഒമാനൊടൊപ്പം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ മേഖലകളെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. മിക്ക മേഖലകളും ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധികളാണ് ചര്‍ച്ചയായത്. ഒമാനി കമ്പനികളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതും ചര്‍ച്ചയായി.
ബിസിനസ് രംഗത്തെ നേതൃത്വങ്ങള്‍ ആഗോളവത്കരണത്തെ തുടര്‍ന്നുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറായതാണ് സാമ്പത്തിക രംഗത്തെ പിടിച്ചുനിര്‍ത്തിയത്. ഒമാനിലെ ചെറുകിട മേഖലകളുടെ പങ്കാളിത്തം വികസനത്തിന് എന്ന വിഷയമാണ് ഇന്നലെ ചര്‍ച്ചയില്‍ വന്നത്. കൂടുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ കൊണ്ട് വരുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു. ദോഫാര്‍ ശാഖ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ട്രസ്ട്രി, സലാല മെഥനോള്‍ കമ്പനി എന്നിവയാണ് മുഖ്യ പ്രയോജകര്‍.

---- facebook comment plugin here -----

Latest