പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

Posted on: April 20, 2013 6:30 pm | Last updated: April 20, 2013 at 6:30 pm

ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ബജൗര്‍ ഗോത്രമേഖലയിലെ ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.