ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു; കേരളത്തിന് 8241

Posted on: April 20, 2013 5:55 pm | Last updated: April 20, 2013 at 5:55 pm

hajj pilgrimage (6)കൊണ്ടോട്ടി: സംസ്ഥാനത്തിനുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. 8241 പേര്‍ക്ക് കേരളത്തില്‍ നിന്ന് ഇത്തവണ അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷം ആദ്യം അനുവദിച്ച ക്വാട്ട ആറായിരമായിരുന്നു. ഇത്തവണ ഇത് എട്ടായിരത്തിലെത്തിയത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. ഇതിന് പുറമെ ആയിരം സീറ്റുകള്‍ കൂടി അധികമായി ലഭിക്കുന്നതിനും സാധ്യതയുണ്ട്.