Connect with us

Gulf

പ്രവാസ യുവത്വത്തെ പഠന വിധേയമാക്കണം:ആര്‍എസ്‌സി സെമിനാര്‍

Published

|

Last Updated

ദോഹ: ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി സാംസ്‌കാരിക സംവാദം സംഘടിപ്പിച്ചു. ദോഹയിലെ ഹംസതുബ്‌നു അബ്ദുല്‍ മുത്വലിബ് സ്‌കൂളില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് റഈസ് അഹ്മദ് സംവാദം ഉദ്ഘാടനം ചെയ്തു.സ്വന്തത്തോടല്ലാതെ മറ്റെന്തിനോടും സമരം ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്ന യുവമനസ്സുകള്‍ സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ക്ക് കൂടുകൂട്ടുകയാണ്. ആത്മ വിമര്‍ശനവും സ്വന്തം കഴിവുകേടുകള്‍ തിരുത്താനുള്ള മനസ്സും നഷ്ടപ്പെട്ട യുവാക്കള്‍ സിലബസ്സുകളില്‍നിന്നു പകര്‍ന്ന് കിട്ടുന്ന അറിവിലുപരി തിരിച്ചറിവുകള്‍ക്ക് കാതോര്‍ക്കുകയോ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്താനോ ശ്രമിക്കുന്നില്ല.വിശാലമായ ജീവിത കാഴ്ചപ്പാടുകളെ രൂപീകരിക്കുന്നതിന് വിശാലമായ വായന ആവശ്യമാണെന്നും വ്യക്തിത്വ വികസനത്തിനു ഊന്നല്‍ നല്‍കുന്ന വായനയാണ് യുവ സമൂഹം തെരഞ്ഞെടുക്കേണ്ടതെന്നും സാംസ്‌കാരിക സംവാദം അഭിപ്രായപ്പെട്ടു. ഐ സി ബി എഫ് പ്രസിഡന്റ് കരീം അബ്ദുല്ല, ഇന്ത്യന്‍ എംബസി ലീഗല്‍ അഡൈ്വസര്‍ ജഅ്ഫര്‍ കേച്ചേരി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ രാജന്‍ ജോസഫ്, അഡ്വ. അബ്ദുസമദ് പുലിക്കാട് വിവിധ വിഷയങ്ങളെ അധികരിച്ച് പ്രസംഗിച്ചു. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദുല്ല വടകര മോഡറേറ്ററായിരുന്നു. പ്രോഗ്രാം സമിതി കണ്‍വീനര്‍ നൗഷാദ് അതിരുമട സ്വാഗതവും എന്‍ജിനിയര്‍ സല്‍മാന്‍ നന്ദിയും പറഞ്ഞു.