ശരീഅത്ത് കോളജ് ഉദ്ഘാടനം

Posted on: April 20, 2013 6:00 am | Last updated: April 19, 2013 at 10:39 pm

മണ്ണാര്‍ക്കാട്: അമ്പാംകുന്ന് അല്‍അമീന്‍ ചാരിറ്റ്ബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രഗ് ലഭ പണ്ഡിതന്‍ ഉസ് താദ് സി എം എസ് മുഹമ്മദ് മുസ് ലിയാരുടെ നേതൃത്വത്തില്‍ പുതുതായി തുടങ്ങുന്ന ജൂനിയര്‍ ദഅ് വആന്റ് ശരീഅത്ത് കോളജിന്റെ ഉദ്ഘാടനം മെയ് ആദ്യവാരത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുഖാദര്‍ മുസ് ലിയാര്‍ നിര്‍വഹിക്കും.
ജില്ലയിലെ സംഘടനാ നേതാക്കളും സാമൂഹ്യ- സംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. സ്‌കൂള്‍ പഠനത്തോടെ ദര്‍സ് പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സി എം എസ് മുഹമ്മദ് മുസ് ലിയാരുമായി ( 9539939520) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.