പാര്‍ട്ടിയില്‍ പരസ്യപ്രസ്താവന പാടില്ല: കെ എം മാണി

Posted on: April 18, 2013 3:09 pm | Last updated: April 18, 2013 at 3:09 pm

km maniകോട്ടയം: പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി പറഞ്ഞു. ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അധിക്ഷേപാര്‍ഹവും സഭ്യമല്ലാത്തതുമായ പ്രസ്താവനകള്‍ പാടില്ല. അത് പാര്‍ട്ടി അച്ചടക്കമാണ്. എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കകത്താണ് ചര്‍ച്ച ചെയ്യേണ്ടതെന്നും മാണി പറഞ്ഞു.