ടിപി വധം: മൊഴിമാറ്റിയ പോലീസ് ട്രൈനിക്കെതിരെ നടപടി: തിരുവഞ്ചൂര്‍

Posted on: April 18, 2013 12:41 pm | Last updated: April 18, 2013 at 12:55 pm

കണ്ണൂര്‍:ടി.പി വധക്കേസില്‍ മൊഴിമാറ്റിയ പോലീസ് ട്രൈനിക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍. കേസ് ചെവിട്ടി മെതിക്കാന്‍ ആരും നോക്കേണ്ടെന്നും ഉന്നതതല ഗൂഡാലോചനയിലെ അന്വേഷണ പുരോഗതി ആരേയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.പോലീസ് ട്രൈനിയായ 67ാം സാക്ഷി നവീനായിരുന്നു കഴിഞ്ഞ ദിവസം കൂറുമാറിയത്.