Connect with us

Kozhikode

പതാകജാഥ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാകജാഥ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ 14 ജില്ലകളിലേയും നീലഗിരി ജില്ലയിലേയും പ്രധാന സ്ഥലങ്ങളില്‍ നിന്നും വന്ന നാല്‍പത് പതാകകളാണ് ഈമാസം 20ന് എറണാകുളത്ത് എത്തുന്നത്. 
തിരുവനന്തപുരം ബീമാപള്ളിയില്‍ നിന്നാരംഭിച്ച തെക്കന്‍ മേഖലാ ജാഥയും കാസര്‍കോഡ് മാലിക് ദീനാര്‍ മഖാമില്‍ നിന്നാരംഭിച്ച വടക്കന്‍ മേഖലാ ജാഥയുമാണ് രിസാല സ്‌ക്വയറില്‍ സംഗമിക്കുന്നത്. 20ന് വൈകുന്നേരം എസ് എസ് എഫിന്റെ മുന്‍കാല 40 നേതാക്കള്‍ ഒന്നിച്ച് 40 പതാകകള്‍ വാനിലേക്ക് ഉയര്‍ത്തും.
കാസര്‍കോഡ് മാലിക് ദീനാര്‍ മഖാം, താഹിറുല്‍ അഹ്ദല്‍ മഖാം, കണ്ണൂര്‍ അബ്ദുര്‍റസാഖ് കൊറ്റി ഖബറിടം, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി വളപട്ടണം, സയ്യിദ് മൗലല്‍ ബുഖാരി മഖാം, ഖുത്വുബി തങ്ങള്‍ മഖാം, ഒ ഖാലിദ് ഖബറിടം, കോഴിക്കോട് കുഞ്ഞിപ്പള്ളി മഖാം, വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മഖാം, സി എം മഖാം മടവൂര്‍, ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ മഖ്ബറ, വടകര മമ്മദാജി തങ്ങള്‍ മഖാം, ശാലിയാത്തി മഖാം ചാലിയം, അവേലത്ത് തങ്ങള്‍ മഖാം, കുഞ്ഞാലി മരക്കാര്‍ സ്മാരകം, ജിഫ്രി മഖാം കുറ്റിച്ചിറ, വയനാട് കാട്ടിച്ചിറക്കല്‍ മഖാം, മലപ്പുറം വെള്ളില ഉസ്താദ് ഭവനം, മമ്പുറം മഖാം, കുണ്ടൂര്‍ ഉസ്താദ് മഖാം, ഒ കെ ഉസ്താദ് മഖാം, മലപ്പുറം ശുഹദാ മഖാം, മഖ്ദൂം തങ്ങള്‍ മഖാം പൊന്നാനി, ഉമര്‍ഖാസി (റ) മഖാം വെളിയങ്കോട്, വാരിയന്‍ കുന്നന്‍ സ്മാരകം, നെല്ലിക്കുത്ത് ഉസ്താദ് മഖാം, ആലിമുസ്‌ലിയാര്‍ സമരകേന്ദ്രം, പാലക്കാട് മഞ്ഞക്കുളം മഖാം, തൃശ്ശൂര്‍ ഹിബത്തുള്ള മഖാം, ചേരമാന്‍ മസ്ജിദ് കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം കരീം ഹാജി മഖാം, ആലപ്പുഴ പതി ഉസ്താദ് മഖാം, കൊല്ലം ജോനഗപ്പുറം മഖാം, കോട്ടയം കുഞ്ഞുണ്ണി തങ്ങള്‍ മഖാം ചങ്ങനാശ്ശേരി, പത്തനംതിട്ട ആദിക്കാട് കുളങ്ങര മഖാം, ഇടുക്കി മങ്ങാട്ട് കവല മഖാം, തിരുവനന്തപുരം ബീമാപള്ളി മഖാം, കടുവപള്ളി മഖാം, നീലഗിരി ഹസ്സന്‍ ശാ ഖാദിരി മഖാം ഊട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള പതാകകളാണ് രിസാല സ്‌ക്വയറില്‍ സംഗമിക്കുന്നത്. സമ്മേളന ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അദ്ധ്യായങ്ങളാണ് പതാകജാഥ സമൂഹത്തിന് സമ്മാനിച്ചത്.
ജില്ലയില്‍ 10 കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച പതാകജാഥ പ്രധാനജാഥയില്‍ ചേരുകയാണ് ചെയ്തത്. കടലുണ്ടി നഗരത്ത് വെച്ച് പ്രധാനജാഥ കോഴിക്കോട് ജില്ലാ കമ്മിറ്റി മലപ്പുറം ജില്ലക്ക് കൈമാറി.
വെളിയംകോട് അണ്ടത്തോട് വെച്ച് മലപ്പുറം ജില്ലാ കമ്മറ്റി തൃശ്ശൂര്‍ ജില്ലാ കമ്മറ്റിക്കും പതാക കൈമാറി. ജില്ലയില്‍ പതാകജാഥ ക്രമീകരണങ്ങള്‍ നിയന്ത്രിച്ചത് ജില്ലാ ട്രഷറര്‍ കോഡിനേറ്ററായ സമിതിയാണ്. സി കെ ശക്കീര്‍, കെ സൈനുദ്ധീന്‍ സഖാഫി, സി കെ അബ്ദുറഹ്മാന്‍ സഖാഫി, ശിഹാബുദ്ധീന്‍ സഖാഫി പെരുമുക്ക്, പി കെ മുഹമ്മദ് ശാഫി എന്നിവര്‍ പതാകജാഥക്ക് ജില്ലയില്‍ നേതൃത്വം നല്‍കി.

Latest