ടി പി വധക്കേസ്; സി പി എമ്മിനെ ഒരു ചുക്കും ചെയ്യില്ല: എം എം മണി

Posted on: April 18, 2013 6:00 am | Last updated: April 18, 2013 at 7:15 am

തൊടുപുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എമ്മിനെ ആര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് സി പി എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു. പോലീസ് എന്നെ ഉമ്മാക്കി കാണിച്ച് തിരുവഞ്ചൂര്‍ സി പി എമ്മിനെ വിരട്ടാന്‍ നോക്കണ്ട. പിണറായിയെ കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എം എം മണി പറഞ്ഞു.