തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് 15 കുട്ടികള്‍ക്ക് പരുക്ക്

Posted on: April 17, 2013 1:53 pm | Last updated: April 17, 2013 at 1:53 pm

386053-accdent-spot mതിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വെള്ളെക്കടവ് പാലത്തിന് സമീപം ഉച്ചയോടെയാണ് അപകടമുണ്ടായത്. എല്ലാവരുടെയും പരുക്ക് നിസ്സാരമാണ്.
ഗുരുഗോപിനാഥ് കേന്ദ്രത്തിന്റെ ബസ്സാണ് അപടത്തില്‍പ്പെട്ടത്. അവധിക്കാല പരിശീലന പരിപാടിക്കായി കുട്ടടികളേയുമായി പോയതായിരുന്നു ബസ്.