ടിപി വധം: മൂന്ന് സാക്ഷികള്‍കൂടി കൂറ് മാറി

Posted on: April 17, 2013 4:10 pm | Last updated: April 17, 2013 at 4:10 pm

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ മൂന്ന് സാക്ഷികള്‍ കൂടി ഇന്ന് കൂറുമാറി. കേസിലെ സാക്ഷികളായിരുന്ന പാനൂര്‍ ഏരിയാ സെക്രട്ടറി കെ.കെ.പവിത്രന്‍, തലശേരി സ്വദേശി നിധിന്‍ നാരായണന്‍, 71ാം സാക്ഷി സ്മിതേഷ് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 39 ആയി.