ബി.ജെ.പി ഓഫീസിന് മുന്നില്‍ സ്‌ഫോടനം:16 പേര്‍ക്ക് പരിക്കേറ്റു

Posted on: April 17, 2013 11:25 am | Last updated: April 17, 2013 at 3:52 pm

banlore-blast

ബംഗളുരു: ബംഗളുരിലെ ബി.ജെ.പി ഓഫീസിന് മുമ്പില്‍ സ്‌ഫോടനം.എട്ട് പോലീസ്കാരുള്‍പ്പടെ 16 പേര്‍ക്ക് പരിക്കേറ്റു.2 പേരുടെ നില ഗുരുതരമാണ്.ഏറെ ജനത്തിരക്കുള്ള മല്ലേശ്വരം അംബേദ്കര്‍ റോഡിലാണ് അപകടം നടന്നത്.സ്‌ഫോടനത്തില്‍ നാല് കാറും,അഞ്ച് ബൈക്കും കത്തി നശിച്ചു.പോലീസ് ജീപ്പുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു.ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നതിനാല്‍ ബി.ജെ.പി ഓഫീസില്‍ നിരവധി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.