എന്‍ഡിഎ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കണം

Posted on: April 17, 2013 10:47 am | Last updated: April 17, 2013 at 10:51 am
uddhav-thackeray630_338x225
ഉദ്ദവ് താക്കറെ

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശിവസേന രംഗത്ത്. പെട്ടന്ന് തന്നെ എന്‍ഡിഎ യോഗം വിളിച്ച് ചേര്‍ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.ശിവസേനയുടെ മുഖ പത്രമായ സാംനയിലാണ് ഇക്കാര്യം ഉന്നയിച്ചത്.ഏതെങ്കിലിമൊരു പ്രത്യേക കക്ഷിയെ പ്രതിനിധീകരിക്കുന്ന ആളാവരുതെന്നും മറിച്ച് എന്‍ഡിഎ വികാരം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നയാളാവണമെന്നും ശിവസേന ആവശ്യപ്പെടുന്നു.നേരത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡിയെ പരിഗണിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഗോധ്ര കൂട്ടക്കൊലക്ക് കാരണക്കാരന്‍ മോഡിയാണെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.

ALSO READ  മന്‍ കി ബാതിന് യുട്യൂബില്‍ വണ്‍ മില്യന്‍ ഡിസ്‌ലൈക്