National
ഗോവയില്‍ പ്രവേശിക്കാന്‍ ടോള്‍

പനാജി: അന്യ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പ്രവേശന നികുതി ചുമത്താന്‍ ഗോവ സര്‍ക്കാര്‍ തീരുമാനിച്ചു. ട്രക്കുകള്‍ക്ക് 1000 രൂപയും ടെമ്പോക്ക് 500 രൂപയും നാല് ചക്ര മിനി വാഹനങ്ങള്‍ക്ക് 250 രൂപയും മുച്ചക്ര വാഹനങ്ങള്‍ക്ക് 100 രൂപയുമാണ് ടോള്‍ ചുമത്തുക. ഇതിനെതിരെ മഹാരാഷ്ട്രയിലെ ബാന്ദ വില്ലേജില്‍ ശക്തമായ പ്രതിഷേധം അരങ്ങേറി. ഗോവ അതിര്‍ത്തി പങ്കിടുന്ന മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും ജില്ലക്കാരാണ് പുതിയ തീരുമാനത്തില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചത്.
---- facebook comment plugin here -----