നരിക്കുനിയില്‍ സര്‍വകക്ഷി യോഗം ഇന്ന്

Posted on: April 17, 2013 6:38 am | Last updated: April 17, 2013 at 1:39 am

നരിക്കുനി: സി പി എം – ബി ജെ പി സംഘര്‍ഷം നടന്ന നരിക്കുനിയില്‍ സര്‍വകക്ഷി സമാധാന യോഗം ഇന്ന്. വൈകീട്ട് മൂന്നിന് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. കഴിഞ്ഞ ഞായറാഴ്ച സി പി എം – ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സി പി എം പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താലും ആചരിച്ചിരുന്നു.
സമാധാന യോഗം ഇന്നലെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊടുവള്ളിയില്‍ സംഘര്‍ഷമുണ്ടായതിനാല്‍ പോലീസ് അധികൃതരുടെ അസൗകര്യം പരിഗണിച്ച് ഇന്നേക്ക് മാറ്റുകയായിരുന്നു.