ഹയര്‍ സെക്കണ്ടറി പാഠ്യ പദ്ധതി പരിഷ്‌കരിക്കണം: സമിതി

Posted on: April 16, 2013 1:30 pm | Last updated: April 16, 2013 at 1:30 pm

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പാഠ്യ പദ്ധതി പരിഷ്‌കരിക്കണമെന്ന് പ്രഫ. ലബ്ബ കമ്മീഷന്‍ നിര്‍ദേശിച്ചു. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളെ നിലവാരമനുസരിച്ച് ഗ്രേഡ് ചെയ്യണം. കോളജുകളുടെ അക്രഡിറ്റേഷന്‍ മാതൃകയിലുള്ളതായിരിക്കണം ഇത്. പ്രവൃത്തി ദിവസം ആഴ്ചയില്‍ 5 ദിവസം ആക്കണം. 1: 40 ആവണം വിദ്യാര്‍ത്ഥി അധ്യാപക അനുപാതമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.