മനുഷ്യക്കടത്ത് കേസില്‍ സര്‍ക്കാറിന് കോടതിയുടെ മുന്നറിയിപ്പ്

Posted on: April 16, 2013 1:01 pm | Last updated: April 16, 2013 at 1:01 pm

കൊച്ചി: നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശവും മുന്നറിയിപ്പും. എന്‍ ഐ എ അന്വേഷണം വേണമെന്ന ആവശ്യത്തിന് ഗവണ്‍മെന്റ് നടപടിയെടുത്തില്ലെന്ന് കോടതി പറഞ്ഞു. കോടതി നിലപാടിനെ സര്‍ക്കാര്‍ ലാഘവ ബുദ്ധിയോടെ കാണുന്നു. രാജ്യസുരക്ഷസംബന്ധിച്ച് വിവരങ്ങള്‍ കോടതിയെ യഥാസമയം അറിയിക്കണം. ഇല്ലെങ്കില്‍ ഈ വിഷയത്തില്‍ അടക്കം സര്‍ക്കാര്‍ കടുത്ത നിരീക്ഷണം നേരിടേണ്ടിവരും. ഇതു സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച്ചക്ക് മുമ്പ് ബോധിപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.