അമേരിക്കയില്‍ ബോസ്റ്റണില്‍ സ്‌ഫോടനം; മൂന്നു പേര്‍ മരിച്ചു

Posted on: April 16, 2013 8:31 am | Last updated: April 16, 2013 at 4:19 pm

Boston-02

ബോസ്റ്റണ്‍ (യുഎസ്): അമേരിക്കയിലെ ബോസ്റ്റണില്‍ മാരത്തണ്‍ മത്സരത്തിന്റെ ഫിനിഷിംഗ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു മരണം. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ 8 വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മാരത്തണിന്റെ ഫിനിഷിംഗ് ലൈനിലേക്ക് നൂറുക്കണക്കിന് മത്സരാര്‍ത്ഥികള്‍ ഓടിയടുക്കുമ്പോഴാണ് സ്‌ഫോടനം നടന്നത്. കാണികളുടെ ഇടയിലാണ് സ്‌ഫോടനം.

സ്‌ഫോടനത്തെക്കുറിച്ച് എഫ് ബി ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു.
സ്‌ഫോടനത്തിന് ഇരയായവരുടെ ബന്ധുക്കളുടെ കൂടെ പ്രാര്‍ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് അമേരിക്കയിലെങ്ങും സുരക്ഷ ശക്തമാക്കി.