രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിക്ക് ജില്ല പദവി നഷ്ടമായി

Posted on: April 15, 2013 7:17 pm | Last updated: April 15, 2013 at 7:17 pm

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ ഉത്തര്‍ പ്രദേശിലെ അമേഥിക്ക് ജില്ല പദവി നഷ്ടമായി. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് അമേഥിക്ക് ജില്ല പദവി നഷ്ടമായത്. ജനസംഖ്യ കണക്കെടുപ്പ് അടിസ്ഥാനമാക്കിയല്ല ജില്ല രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

2010ല്‍ മായാവതി സര്‍ക്കാരിന്റെ കാലത്താണ് റായ്ബറേലി, സുല്‍ത്താന്‍പൂര്‍ ജില്ലകളിലെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി 72ാമത്തെ ജില്ലയായി അമേഥി രൂപീകരിച്ചത്.സാമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴാണ് അമേഥി എന്ന് പുനര്‍നാമകരണം ചെയ്തത്.

ജില്ലയുടെ വിഐപി പദവി കഴിഞ്ഞ ആഴച്ച മുഖ്യമന്ത്രി അഖിലേഷ് യാദവ് എടുത്തുകളഞ്ഞിരുന്നു.