ടെല്ലോക്ക് ഡബിള്‍: ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

Posted on: April 15, 2013 1:19 pm | Last updated: April 15, 2013 at 1:22 pm
telo
ഗോള്‍ നേടിയ ശേഷം ടെല്ലോ

സരഗോസ: മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സലോണക്ക് റയല്‍ സരഗോസക്കെതിരെ തിളക്കമാര്‍ന്ന വിജയം. എതിരില്ലാത്ത 3 ഗോളിനാണ് ബാഴ്‌സയുടെ വിജയം. തീര്‍ത്തും പരാജയപ്പെട്ട സരഗോസയെയായിരുന്നു മൈതാനത്ത് കണ്ടത്. ടെല്ലോയാണ് രണ്ട് ഗോളുകള്‍ നേടിയത്. തിയാഗോ അല്‍കാന്റാറയാണ് ബാഴ്‌സയുടെ മറ്റൊരു സ്‌കോറര്‍. മെസ്സി മാത്രമല്ല പിക്വെ, വിയ്യ, പെഡ്രോ എന്നിവരും ഇന്നലത്തെ മത്സരത്തിന് ഇറങ്ങിയിരുന്നില്ല. തിയാഗോയാണ് ആദ്യ ഗോള്‍ നേടിയത്. ഇരുപതാം മിനുട്ടിലാണ് ഇത്. തുടര്‍ന്ന് മുപ്പത്തൊമ്പതാം മിനുട്ടിലും അമ്പത്തിമൂന്നാം മിനുട്ടിലുമാണ് ടെല്ലോ ഗോളുകള്‍  നേടിയത്. ഇതോടെ സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 16 പോയിന്റ് മുന്നിലായി.