ജര്‍മന്‍ ബേക്കറി സ്‌ഫോടനം: ബേഗ് കുറ്റക്കാരന്‍

Posted on: April 15, 2013 12:39 pm | Last updated: April 15, 2013 at 12:40 pm

പൂനെ: 2010ല്‍ നടന്ന ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി ഹിമായത് ബേഗ് കുറ്റക്കാരനാണെന്ന് പൂനെ കോടതി. രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തില്‍ അഞ്ചു വിദേശികളടക്കം 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 13ന് രാത്രി ഏഴു മണിയോടെയാണ് സ്‌ഫോടനം നടന്നത്. അന്വേഷണത്തില്‍ എ ടി എസ് ബേഗിനെ അറസ്റ്റുചെയ്യുകയായിരുന്നു.
ബെയ്ഗിന് പുറമെ സയിബുദ്ദീന്‍ അന്‍സാരി, ഫയസ് കാഗ്‌സി, യാസിന്‍ ഭട്കല്‍, ഇഖ്ബാല്‍, റിയാസ് ഭട്കല്‍, മുഹ്‌സിന്‍ ചൗധരി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.