ഐ പി എല്ലില്‍ ഇന്ന് ചെന്നൈ-പൂനെ മത്സരം

Posted on: April 15, 2013 11:09 am | Last updated: April 15, 2013 at 6:50 pm

പൂനെ: ഐ പി എല്ലിന്റെ പത്തൊമ്പതാം മത്സരത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പൂനെ വോറിയേഴ്‌സിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈ. അവസാന പന്തിലാണ് ആവേശകരമായ മത്സരത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ തോല്‍പ്പിച്ചത്.എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഏഴു വിക്കറ്റിന് തോറ്റ പൂനെയുടെ അവസ്ഥ അത്ര നല്ലതല്ല. ഈ സീസണില്‍ ഒരു ജയം മാത്രമാണ് പൂനെയുടെ അക്കൗണ്ടില്‍ ഉള്ളത്.