മണിപ്പൂരി വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു

Posted on: April 15, 2013 10:03 am | Last updated: April 15, 2013 at 12:28 pm

ന്യൂഡല്‍ഹി: മണിപ്പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ ഡല്‍ഹിയിലെ ഹിന്ദു കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞു.