വെനിസ്വേലയില്‍ മദൂരോ പ്രസിഡന്റ്‌

Posted on: April 15, 2013 9:31 am | Last updated: April 15, 2013 at 6:24 pm

Nicolas-Maduro_0

കാരക്കാസ്: അന്തരിച്ച ഹ്യൂഗോ ചാവേസിന് പിന്‍ഗാമിയായി അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന നിക്കോളാസ് മദൂരോ വെനിസ്വേലയുടെ പുതിയ പ്രസിഡന്റായി തെരെഞ്ഞടുക്കപ്പെട്ടു. ഹെന്റ്രിക് കാപ്രില്ലാസിനെയാണ് മദൂരോ പരാജയപ്പെടുത്തിയത്. മദൂരോക്ക് 50.76 ശതമാനം വോട്ടും കാപ്രില്ലോക്ക് 49.07 ശതമാനം വോട്ടും കിട്ടി. നിലവില്‍ ആക്ടിംഗ് പ്രസിഡന്റാണ് മദൂരോ. ഹ്യൂഗോ ചാവേസ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ മദൂരോയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത് വാര്‍ത്തയായിരുന്നു.
ചാവേസില്‍ നിന്ന് വ്യത്യസ്തമായി ശാന്ത സ്വഭാവമുള്ളയാളാണ് മദൂരോ. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ മദൂരോ ജയിലില്‍ വെച്ചാണ് ചാവേസുമായി സൗഹൃദത്തിലാവുന്നത്. ലോറി ഡ്രൈവറായിരുന്നു മദൂരോ.