ശരത് യാദവ് മൂന്നാമതും ജെ ഡി യു പ്രസിഡന്റ്

Posted on: April 14, 2013 1:39 pm | Last updated: April 14, 2013 at 1:51 pm
SHARE

sharath-yadav

ന്യൂഡല്‍ഹി: ജെ ഡി യു ദേശീയ പ്രസിഡന്റായി മൂന്നാം തവണയും ശരത് യാദവിനെ തിരഞ്ഞെടുത്തു. പാര്‍ട്ടി ഭരണഘടനയില്‍ തിരുത്തല്‍ വരുത്തിയതോടെയാണ് ശരത് യാദവിന് മൂന്നാം തവണയും അധ്യക്ഷ പദവിയില്‍ എത്താനായത്. നേരത്തെ രണ്ട് തവണയില്‍ കൂടുതല്‍ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ അനുമതിയില്ലായിരുന്നു.
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജെ ഡി യു നിര്‍വാഹക സമിതി യോഗമാണ് ശരത് യാദവിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. നിതീഷ്‌കുമാര്‍ യോഗത്തില്‍ ശരത്തിന്റെ പേര് നിര്‍ദേശിച്ചു. ഇതിനെ എല്ലാവരും പിന്തുണക്കുകയായിരുന്നു.