പാക്കിസ്ഥാനില്‍ ബസ്സില്‍ സ്‌ഫോടനം: ഒന്‍പത്‌ മരണം

Posted on: April 13, 2013 9:22 pm | Last updated: April 13, 2013 at 9:22 pm
peshawar_bus_blast_ap_2_670
പെഷവാറിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന ബസ്‌

ഇസ്‌ലാമാബാദ്: വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാറിന് സമീപം ബസിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത്‌  പേര്‍ കൊല്ലപ്പെട്ടു. പെഷവാറിലെ മാര്‍ക്കറ്റില്‍വെച്ചാണ് ബസില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവ സമയം 20 പേര്‍ ബസില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മാര്‍ക്കറ്റ് അടച്ചു.