പ്രധാനമന്ത്രിസ്ഥാനാര്‍ഥി മതേതരനാവണം: ജെ ഡി യു

Posted on: April 13, 2013 3:54 pm | Last updated: April 13, 2013 at 3:59 pm

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ജെ ഡി യു. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാകുന്നവര്‍ക്ക് മതേതര മുഖം വേണമെന്ന് ജെ ഡി യു പറഞ്ഞു. ഏതു പാര്‍ട്ടിയായാലും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യപിക്കണമെന്നും ജെ ഡി യു അഭിപ്രായപ്പെട്ടു. ശരത് യാദവിനെ വീണ്ടും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു.
ജെ ഡി യുവുമായുള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വഴങ്ങാതെ മുന്നോട്ട് പോവും എന്ന് തന്നെയാണ് ഇപ്പോഴത്തെ നിലപാട് സൂചിപ്പിക്കുന്നത്.