കല്‍ക്കരിപ്പാടം അഴിമതി: സി ബി ഐ റിപ്പോര്‍ട്ടില്‍ കേന്ദ്രം ഭേദഗതി വരുത്തി

Posted on: April 13, 2013 3:42 pm | Last updated: April 14, 2013 at 1:40 pm

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി ബി ഐ റിപ്പോര്‍ട്ടില്‍ കേന്ദ്ര നിയമമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഭേദഗതി വരുത്തിയതായി റിപ്പോര്‍ട്ട്. ക്രമക്കേട് കണ്ടെത്തിയ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി അശ്വിനി കുമാറും പ്രധനമന്ത്രിയുടെ ഓഫീസിലെ മറ്റ് ഉന്ന്ത ഉദ്യോഗസ്ഥരും ചേര്‍ന്ന് തിരുത്തിയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത് എന്നാണ് ആരോപണം.

കഴിഞ്ഞ മാസമാണ് അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ എത്തും മുമ്പ് നിയമമന്ത്രി തിരുത്തി എന്ന വാര്‍ത്ത അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ALSO READ  മാപ്പുപറയാന്‍ അപ്പുറത്തു 'വീര' സവര്‍ക്കര്‍ ആയിരിക്കും എന്ന് വിചാരിച്ചിട്ടുണ്ടാകും